ദോഹ: (www.kvartha.com) ഖത്വറിലെ വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍, ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്. ഓടിച്ചിരുന്ന ബസില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്തുവര്‍ഷത്തിലേറെയായി പ്രവാസിയാണ്. അല്‍ബൈദ ട്രേഡിങ് കംപനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
പരേതരായ കരുമത്തിപ്പറമ്പില്‍ അബ്ദുല്ലക്കുട്ടിയുടെയും ചേക്കായിയുടേയും മകനാണ്. ഭാര്യ: ശാഹിദ. മക്കള്‍: അര്‍ശ, അസ്ന, അനസ്. മരുമക്കള്‍: അബ്ബാസ്, ബാദുശ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്വര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമിറ്റി അറിയിച്ചു.

Keywords: Malayali died in Qatar road accident, Doha, Qatar, Accidental Death, Malayalee, Dead Body, Gulf, World.
Post a Comment