Dead |സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jan 28, 2023, 21:41 IST
ജിദ്ദ: (www.kvartha.com) സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ സ്വദേശിനി സുബൈദ കിളയില്‍ (54) ആണ് മരിച്ചത്. ജിദ്ദയിലുള്ള മകന് മുഹമ്മദ് ആശിഖിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. ഭര്‍ത്താവ് കുഞ്ഞയമ്മു പാറമ്മല്‍ നാട്ടിലാണ്. മക്കള്‍: മുഹമ്മദ് ആശിഖ്, മുസ്താഖ്, ഹിദ ശെറിന്‍, നദ, അന്‍ഫിദ, ഹംന, അബ്ശാദ്.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Keywords: Malappuram native died in Jeddah, Visa, News, Visa, Dead, Visit, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.