Hawala money | കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ പെരിന്തല്‍മണ്ണയില്‍ 4.6 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി
Jan 1, 2023, 10:38 IST
മലപ്പുറം: (www.kvartha.com) പെരിന്തല്‍മണ്ണയില്‍ 4.6 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹ് മദ് അനീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പണം എങ്ങോട്ടാണ് കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്.
Keywords: Malappuram: Hawala money worth Rs 4.6 crore seized, Malappuram, News, Seized, Police, Black Money, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.