തനിക്ക് ഒരു ബന്ധവുമില്ലാത്ത കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് തന്നെ പ്രതിയാക്കിയെന്ന് കാന്തിലാല്‍ പറഞ്ഞു. ജയിലില്‍ പലതരം പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കുടുംബത്തിന് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നുവെന്നും യുവാവ് പറയുന്നു. രണ്ട് വര്‍ഷം ജയിലില്‍ കിടന്നതിന് ശേഷം രത്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളെ വെറുതെ വിട്ടതായി പ്രഖ്യാപിച്ചത്.
പൊലീസ് ബലം പ്രയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് കാന്തിലാല്‍ ആരോപിക്കുന്നത്. മൂന്ന് വര്‍ഷമായി പൊലീസ് നിരന്തരം പീഡിപ്പിക്കുകയും രണ്ട് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു. കുറ്റാരോപണവും ജയില്‍വാസവും തന്റെ ലോകത്തെ കീഴ്‌മേല്‍ മറിച്ചു. ഭാര്യയെയും മക്കളെയും പ്രായമായ അമ്മയെയും വലിയ വേദനയിലാക്കി. രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ എനിക്ക് വിവരിക്കാനാവില്ല. കുടുംബത്തിന്റെ ഏകവരുമാനം ഞാനായിരുന്നു. ചൂടിലും തണുപ്പിലും പോലും ഞാന്‍ ജയിലില്‍ വസ്ത്രമില്ലാതെ കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിച്ചുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
2018 ജനുവരി 18 ന്, സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാന്തു ബൈക്കില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. തുടര്‍ന്ന് കാന്തു സഹപ്രതിയായ ഭേരു അംലിയാര്‍ക്ക് യുവതിയെ കൈമാറുകയും അയാള്‍ കൂലിപ്പണിയുടെ പേരില്‍ യുവതിയെ ഇന്‍ഡോറിലേക്ക് കൊണ്ടുപോയി ആറ് മാസത്തോളം ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 ന് സെഷന്‍സ് കോടതി രണ്ട് പേരെയും വെറുതെവിട്ടു.
കാന്തിലാലിന്റെ അഭിഭാഷകനായ വിജയ് സിംഗ് യാദവ് പറയുന്നത് മനുഷ്യജീവന് ഒരു വിലയും നിശ്ചയിക്കാനാവില്ലെന്നാണ്. പൊലീസും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് കാന്തുവിന്റെ ജീവിതം തകര്‍ത്തത്. നിരപരാധിയായിട്ടും രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. വൃദ്ധയായ അമ്മയും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. രണ്ട് വര്‍ഷമായി കാന്തിലാല്‍ ജയിലിലായതിനാല്‍ കുടുംബം പട്ടിണിയിലാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടമായി. സമൂഹത്തിലേക്ക് തിരിച്ചുവരാനും തൊഴില്‍ കണ്ടെത്താനും പ്രയാസം നേരിടുകയാണ്. സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യരുത് എന്ന സന്ദേശം സമൂഹത്തിന് നല്‍കാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, National, Top-Headlines, Court, Molestation, Crime, Criminal Case, Accused, Jail, Plea, Government, Madhya Pradesh tribal sues government for over Rs 10,000 crore for wrongful jail time.
< !- START disable copy paste -->