മരിക്കുന്നതിന് തൊട്ട് മുമ്പുള്ള വ്യവസായിയുടെ രണ്ട് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 'ക്ഷമിക്കണം ഗുരു, നിങ്ങളുടെ ശിഷ്യന്‍ ദുര്‍ബലനായി. നിങ്ങള്‍ വളരെ ശക്തനാണ്. നിങ്ങള്‍ സനാതന പ്രകാശം ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ പോകുന്നു, ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മകളെ ആരു വിവാഹം കഴിച്ചാലും അത് ആഡംബരത്തോടെ നടത്തുക. എന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ ഏകദേശം 29 ലക്ഷം രൂപയുണ്ട്. മകളുടെ വിവാഹത്തിന് ഒരു പോരായ്മയും ഉണ്ടാകരുത്. കടം വാങ്ങിയവര്‍ പണം നല്‍കും, മകളുടെ വിവാഹത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചിലവഴിക്കുക. എല്ലാവരും എന്നോട് ക്ഷമിക്കൂ', വീഡിയോയില്‍ സഞ്ജയ് പറയുന്നു.
ബാഗേശ്വര്‍ ധാമിലെ ഭക്തനായിരുന്നു സഞ്ജയ്. ബാഗേശ്വര്‍ ധാമിലെ പീതാധീശ്വര്‍ ധീരേന്ദ്ര ശാസ്ത്രിയെയാണ് സഞ്ജയ് തന്റെ ഗുരുവായി പരിഗണിച്ചിരുന്നത്. ധീരേന്ദ്ര ശാസ്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ കടം വാങ്ങിയവരുടെ പേരുകളും മൊബൈല്‍ നമ്പരുകളും എത്ര പണം നല്‍കാന്‍ ഉണ്ടെന്നും എഴുതിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നഗരഹൃദയത്തിലെ കിഷോര്‍ഗഞ്ച് ഏരിയയിലാണ് സഞ്ജയ് സേത്ത് ഭാര്യ മീനുവിനൊപ്പം താമസിച്ചിരുന്നത്. സംഭവസമയത്ത് സഞ്ജയും മീനുവും വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു. വെടിയൊച്ച കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ മുകള്‍ നിലയിലെത്തി. മീനു അപ്പോഴേക്കും മരിച്ചിരുന്നു. സഞ്ജയ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. പ്രഥമദൃഷ്ട്യാ വിഷയം ഗാര്‍ഹിക തര്‍ക്കമാണെന്ന് തോന്നുന്നുവെന്ന് പന്ന പൊലീസ് സൂപ്രണ്ട് ധരംരാജ് മീണ പറഞ്ഞു. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Keywords: Latest-News, National, Top-Headlines, Madhya Pradesh, Crime, Murder, Died, Business Man, Investigates, Madhya Pradesh: Textile businessman kills wife, shoots self.
< !- START disable copy paste -->