രണ്ട് ലെയറായാണ് റോഡ് ടാറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെകാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തില്‍ ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്. അടുത്തദിവസത്തോടെ മെഡികല്‍ കോളജിന് മുന്നിലെ റോഡുപണി പൂര്‍ത്തിയാവും.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാന്‍ ഓവുചാലും പുതുതായി പണിതുവരികയാണ്. മാത്രമല്ല, റോഡിന്റെ അരികില്‍ നടപ്പാതയ്ക്കൊപ്പം പൂന്തോട്ടവും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് എം വിജിന്‍ എംഎല്‍എ അറിയിച്ചു.
മെഡികല്‍ കോളജ് കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികള്‍ സമീപ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാര്‍ഡ് നവീകരണ പ്രവൃത്തികളും ടോയ്‌ലറ്റുകള്‍ പുതുക്കിപണിയുന്ന പ്രവര്‍ത്തികളും ഓരോ നിലകളിലായി പൂര്‍ത്തിയാക്കി വരികയാണെന്നും, പരമാവധി വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും എം വിജിന്‍ എംഎല്‍ എ അറിയിച്ചു.
Keywords: M Vigin MLA inspected development works of Kannur Medical College, Kannur, News, Medical College, Rain, Inspection, Kerala.