Follow KVARTHA on Google news Follow Us!
ad

Writer Dead | ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kottayam,News,Song,Cinema,Writer,Dead,Obituary,Kerala,
കോട്ടയം: (www.kvartha.com) ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ഏറെ നാളായി മസ്തിഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.

രണ്ടുവര്‍ഷം മുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവല്‍ ശ്രദ്ധ നേടിയിരുന്നു.

Lyricist Biyar Prasad passed away, Kottayam, News, Song, Cinema, Writer, Dead, Obituary, Kerala

2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. 'ഒന്നാംകിളി പൊന്നാണ്‍കിളി...', 'കേര നിരകളാടും ഒരു ഹരിത ചാരു തീരം....', 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...' തുടങ്ങി മലയാളത്തനിമയുള്ള, മണ്ണിന്റെ ഗന്ധമുള്ള നിരവധി ഗാനങ്ങള്‍ രചിച്ചു. ഭാര്യ സനിതാ പ്രസാദ്.

Keywords: Lyricist Biyar Prasad passed away, Kottayam, News, Song, Cinema, Writer, Dead, Obituary, Kerala.

Post a Comment