ലക്‌നൗ: (www.kvartha.com) ഒരു കൂട്ടം ആളുകള്‍ ഭക്തകവി തുളസീദാസ് എഴുതിയ തുളസീരാമായണം പേജുകള്‍ കീറുകയും പകല്‍ വെളിച്ചത്തില്‍ കത്തിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പിന്നാലെ എട്ട് പേരെ ലക്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപി നേതാവ് സത്‌നം സിംഗ് ലവി നല്‍കിയ പരാതിയിലാണ് നടപടി. സത്നം സിംഗ് ലാവി എന്ന ബിജെപി അംഗത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തതെന്ന് പിജിഐ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ (എസ്എച്ഒ) രാജേഷ് റാണ പറഞ്ഞു.
യശ്പാല്‍ സിംഗ് ലോധി, ദേവേന്ദ്ര യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്, നരേഷ് സിംഗ്, എസ് എസ് യാദവ്, സുജിത്, സന്തോഷ് വര്‍മ, സലിം എന്നിവരെയാണ് സത്‌നാം സിംഗ് തന്റെ പരാതിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നതെന്ന് എസ്എച്ഒ റാണ പറഞ്ഞു.
ഐടി നിയമപ്രകാരം ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 153-എ (ശത്രു വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുക), 505 (രോഷം ഉണര്‍ത്താന്‍), 298 (മതവികാരം വ്രണപ്പെടുത്തല്‍), സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ഒ അറിയിച്ചു.
'രാമചരിതമനസിനെതിരെയുള്ള മോശം പരാമര്‍ശങ്ങളും അതിന്റെ പേജുകള്‍ പൊതുസ്ഥലത്ത് കത്തിക്കുന്നത് സമൂഹത്തില്‍ വിള്ളലുണ്ടാക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്യും. പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ വിശുദ്ധ ഗ്രന്ഥത്തിനെതിരെ സംസാരിക്കുകയും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു,' സത്‌നാം സിംഗ് ഐഎഎന്‍എസിനോട് പറഞ്ഞു.
ഞായറാഴ്ച നഗരത്തിലെ വൃന്ദാവന്‍ യോജന ഏരിയയിലാണ് തുളസീരാമായണം അഥവാ രാമചരിതമാനസത്തിന്റെ ഫോടോ കോപികള്‍ കത്തിച്ചത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, ഒരു കൂട്ടം ആളുകള്‍ രാമചരിതമനസിന്റെ പേജുകള്‍ കീറുന്നത് കാണാം. പ്രതിഷേധ സൂചകമായി അവ കത്തിക്കുന്നതും പിന്നീട് കണ്ടു.
അഖില ഭാരതീയ ഒബിസി മഹാസഭയാണ് ഫോടോ കോപികള്‍ കത്തിച്ചത് എന്ന് പരാതിയില്‍ പറയുന്നു. തുളസീരാമായണത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ചായിരുന്നു കൃത്യം. സമാജ് വാദി പാര്‍ടി നേതാവും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ അര്‍പിച്ചുകൊണ്ടാണ് ഇവര്‍ തുളസീരാമായണത്തിന്റെ കോപികള്‍ അഗ്‌നിക്കിരയാക്കിയതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.
തുളസീരാമായണത്തില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങളുണ്ടെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നു. തന്റെ കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചിരുന്നു.
Keywords: News,National,India,Lucknow,Uttar Pradesh,Arrested,Accused,Complaint, Police,Police men,police-station, Lucknow: 8 arrested for burning pages of Ramcharitmanas after video goes viralहिन्दुस्तान में आखिर हो क्या रहा भाई?
— Journalist Prince Sharma (@prince4media) January 29, 2023
चेहरे पर जाहिलीयत भरी मुस्कान के साथ लखनऊ में #श्रीरामचरित_मानस की प्रतियां फाड़कर जलाई जा रही हैं।
बार-बार हिन्दू धर्म को क्यों टारगेट किया जाता है?इन सभी पर कड़ी कार्रवाई होनी चाहिए।#Ramcharitramanas #Ramcharitmanas @CMOfficeUP @Uppolice pic.twitter.com/8c9TTkeKIm