Follow KVARTHA on Google news Follow Us!
ad

LPG price | പുതുവർഷ പ്രഹരം! വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 25 രൂപ കൂട്ടി; ഗാർഹിക നിരക്കിൽ മാറ്റമില്ല

LPG price hike! Price of 19 kg gas cylinder increased by Rs 25, check rates in your city #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) 2023 പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ (OMC) ഉപഭോക്താക്കൾക്ക് വലിയ പ്രഹരം നൽകി. വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ വിൽക്കും. വാണിജ്യ സിലിണ്ടറിന്റെ വിലവർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയെ ബാധിക്കും.
                
LPG price hike! Price of 19 kg gas cylinder increased by Rs 25, check rates in your city, National,New Delhi,News,Top-Headlines,Latest-News,LPG,Price,Hike,Hotel.

മെട്രോപൊളിറ്റൻ നഗരങ്ങളിലെ പുതിയ വാണിജ്യ ഗ്യാസ് സിലിണ്ടർ നിരക്കുകൾ:

ഡെൽഹി - 1768 രൂപ
മുംബൈ - 1721 രൂപ
കൊൽക്കത്ത - 1870 രൂപ/ സിലിണ്ടർ
ചെന്നൈ - 1917 രൂപ/ സിലിണ്ടർ

ഗാർഹിക എൽപിജി സിലിണ്ടർ നിരക്കുകൾ

ഡെൽഹി - 1053 രൂപ
മുംബൈ - 1052.5 രൂപ
കൊൽക്കത്ത - 1079 രൂപ
ചെന്നൈ - 1068.5 രൂപ

ഒഎംസികൾ ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർദ്ധിപ്പിച്ചത്.

Keywords: LPG price hike! Price of 19 kg gas cylinder increased by Rs 25, check rates in your city, National,New Delhi,News,Top-Headlines,Latest-News,LPG,Price,Hike,Hotel.

Post a Comment