Arrested | 'തന്നെ അവഗണിച്ച് ബാല്യകാല സുഹൃത്തിനൊപ്പം താമസം തുടങ്ങി ഭാര്യ; വിലക്കിയിട്ടും ബന്ധം തുടര്‍ന്നു; ഒടുവില്‍ ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്'
Jan 1, 2023, 16:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) തന്നെ അവഗണിച്ച് ബാല്യകാല സുഹൃത്തിനൊപ്പം താമസം തുടങ്ങിയ ഭാര്യയേയും കാമുകനേയും യുവാവ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
തെക്കന്‍ ഡെല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയുടെ രണ്ടാം ഗേറ്റിനു സമീപം ശനിയാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ സണ്ണി എന്ന ഗന്ധര്‍വ് ആണ് അറസ്റ്റിലായത്. ദേഹം മുഴുവനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു 30കാരിയായ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഒന്നര വര്‍ഷം മുന്‍പാണ് ഗന്ധര്‍വും യുവതിയും വിവാഹിതരായത്. നോയിഡയില്‍ താമസിച്ചിരുന്ന ഇവര്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ഗന്ധര്‍വിന്റെ ബാല്യകാല സുഹൃത്തായ സാഗറിനെ യുവതി പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമാകുകയും യുവതി സാഗറിനൊപ്പം ജീവിതം തുടങ്ങുകയും ചെയ്തു.
ഇരുവരുടേയും ബന്ധം വിലക്കാന്‍ ഗന്ധര്‍വ് പല ശ്രമങ്ങളും നടത്തി. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഇതോടെ തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സാഗറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതും ഇരുവരും അവഗണിച്ചു. ഒരുമിച്ചുള്ള താമസം തുടര്‍ന്നു. ഇതോടെ പ്രകോപിതനായ ഗന്ധര്‍വ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
Keywords: Lovers Found Dead in House; One Arrested, New Delhi, News, Killed, Arrested, Police, Dead Body, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.