S Jaishankar | ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. 'ദ ഇന്‍ഡ്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ടെയ്ന്‍ വേള്‍ഡ്'-എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പുനെയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

S Jaishankar | ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍

നയതന്ത്രത്തെ കുറിച്ച് വിശദീകരിക്കവെ, രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വാചാലനായി. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്നും വലിയ ഒരു ദൗത്യമാണ് ഹനുമാന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ ദൗത്യം നയതന്ത്രത്തിലൂന്നിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയതെന്നും രാവണനില്‍ നിന്ന് സീതയെ രക്ഷിച്ചതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജയ്ശങ്കര്‍ വ്യക്തമാക്കി.

തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കില്‍ നമ്മള്‍ കൃഷ്ണനെ മാതൃകയാക്കണം. ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണന്‍ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്താല്‍ കൃഷ്ണന്‍ ശിശുപാലനെ വധിക്കുമായിരുന്നു.

കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കര്‍ ഉപമിച്ചത് 'മള്‍ടി പോളാര്‍ ഇന്‍ഡ്യ' എന്നാണ്. തന്നെ വിദേശകാര്യ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയശങ്കര്‍ നന്ദി പറഞ്ഞു.

Keywords: 'Lord Krishna, Hanuman Greatest Diplomats In World': S Jaishankar, New Delhi, News, Politics, Released, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia