By-election | 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ്; വോടെണ്ണല്‍ മാര്‍ച് ഒന്നിന്
Jan 31, 2023, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ ശാജഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി രണ്ടിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒമ്പത് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം. മാര്‍ച് ഒന്നിനാണ് വോടെണ്ണല്‍.

23 ഗ്രാമപഞ്ചായത് വാര്‍ഡുകള്‍, രണ്ട് മുനിസിപാലിറ്റി വാര്‍ഡുകള്‍, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, പാലക്കാട് ജില്ല പഞ്ചായതിലെ ആലത്തൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ തളിക്കുളം ബ്ലോക് പഞ്ചായതിലെ തളിക്കുളം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
ഇതോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജില്ല, ബ്ലോക് പഞ്ചായത് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കോര്‍പറേഷന്‍, മുനിസിപാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായതുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്.
Keywords: Local body by-election to 28 wards on Feb 28th, Thiruvananthapuram, News, By-election, Election Commission, Municipality, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.