Leopard | 'ക്യാപ്ചര്‍ മോയപ്പതി': കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണ കാരണം അമിത രക്തസ്രാവവും, ഹൃദയസ്തംഭനം മൂലമെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട്

 


പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ചര്‍ മോയപ്പതി'എന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. അമിത രക്തസ്രാവവും ഹൃദയസ്തംഭനവും മൂലമാണ് പുലി മരിച്ചത്.

ആറ് മണിക്കൂറോളം കൂട്ടിലെ വലയില്‍ കാല്‍ കുടുങ്ങി പുലി തൂങ്ങിക്കിടന്നിരുന്നു. ആ അവസ്ഥയില്‍ ആന്തരിക അവയവങ്ങള്‍ക്ക് രക്തസ്രാവമുണ്ടായി. തുടര്‍ന്നായിരുന്നു ഹൃദയസ്തംഭനം. നാലു വയസ്സുള്ള ആണ്‍പുലിയാണ് ചത്തതെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ടം നടത്തിയത്.

Leopard | 'ക്യാപ്ചര്‍ മോയപ്പതി': കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണ കാരണം അമിത രക്തസ്രാവവും, ഹൃദയസ്തംഭനം മൂലമെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട്

കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപിന്റെ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടില്‍ പുലര്‍ചെ ഒരുമണിയോടെയാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടില്‍ കണ്ടത്. കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകര്‍ത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി.

ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളില്‍ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു. കൂട്ടില്‍ നിന്നും അലര്‍ചയും ഒച്ചപ്പാടും മണിക്കൂറുകളോളം കേട്ടിരുന്നുവെന്ന് പ്രദേശവാസികളും അവിടെ തമ്പടിച്ചിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.

പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഡോ. അരുണ്‍ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൂട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് പുലി ചത്തെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മരണകാരണം സ്ഥിരീകരിക്കുകയായിരുന്നു.

Keywords: Leopard trapped in chicken cage in Palakkad dies, Palakkad, News, Local News, Dead, Forest, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia