KV Thomas | ശമ്പളം വേണ്ട, ഓണറേറിയം മതി; സര്‍കാരിന് കത്ത് നല്‍കി ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്
Jan 30, 2023, 20:59 IST
തിരുവനന്തപുരം: (www.kvartha.com) തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് സര്‍കാരിന് കത്ത് നല്‍കി ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്.
കെവി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിനു കൈമാറി. ധനകാര്യവകുപ്പാണ് ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത്.
മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകാരം നല്‍കിയാല്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കും. വിമാനയാത്ര നിരക്കു കുറവുള്ള ക്ലാസുകളില്‍ മതിയെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡെല്‍ഹി കേരള ഹൗസിലാകും കെവി തോമസിന്റെ ഓഫിസ് പ്രവര്‍ത്തിക്കുക. എറണാകുളത്തും ഓഫിസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച് ആര്‍ എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്നു പറയുന്നത്.
ജനുവരി 18ലെ മന്ത്രിസഭായോഗത്തിലാണു കെവി തോമസിനെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണു നിയമനം.
കോണ്‍ഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരില്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതോടെയാണു പാര്‍ടിയുമായി തോമസ് അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഡെല്‍ഹിയില്‍ മന്ത്രിയായും എംപിയായും പ്രവര്‍ത്തിച്ച കെവി തോമസിനു വിപുലമായ സൗഹൃദങ്ങളുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ സംസ്ഥാനത്തിനു മുതല്‍കൂട്ടാകുമെന്നാണു സര്‍കാരിന്റെ പ്രതീക്ഷ. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് മുന്‍ എംപി എ സമ്പത്തിനെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡെല്‍ഹി അലവന്‍സ് ഉള്‍പ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. അഞ്ചു ജീവനക്കാരെയും അനുവദിച്ചിരുന്നു.
Keywords: KV Thomas writes to government to allow honorarium instead of salary, Thiruvananthapuram, News, Salary, Congress, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.