Follow KVARTHA on Google news Follow Us!
ad

Sports Fair | കെ എസ് ടി എ സംസ്ഥാന കായിക മേള; കണ്ണൂര്‍ ചാംപ്യന്‍മാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍Kannur,News,Teachers,Inauguration,Sports,Kerala,
കണ്ണൂര്‍: (www.kvartha.com) മാങ്ങാട്ടുപറമ്പിലെ വിവിധ വേദികളിലായി നടന്ന കെ എസ് ടി എയുടെ സംസ്ഥാന അധ്യാപക കായികമേളയില്‍ കണ്ണൂര്‍ ജില്ല ജേതാക്കളായി. 118 പോയിന്റ് നേടിയാണ് ആതിഥേയര്‍ ചാംപ്യന്മാരായത്.
മലപ്പുറം 116 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. 37 പോയിന്റ് നേടി തിരുവനന്തപുരം മൂന്നാമതെത്തി. ഞായറാഴ്ച ഫുട്ബോള്‍, ക്രികറ്റ്, വോളിബോള്‍, വടംവലി, ഷടില്‍ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.

KSTA State Sports Fair; Kannur Champions, Kannur, News, Teachers, Inauguration, Sports, Kerala

സമാപന സമ്മേളനവും സമ്മാനവിതരണവും കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി എന്‍ ടി ശിവരാജ്, കെ രാഘവന്‍, സിസി വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നെത്തിയ 1200 പേരാണ് രണ്ടുദിവസത്തെ മേളയില്‍ പങ്കെടുത്തത്.

Keywords: KSTA State Sports Fair; Kannur Champions, Kannur, News, Teachers, Inauguration, Sports, Kerala.

Post a Comment