Follow KVARTHA on Google news Follow Us!
ad

Student Injured | കലോത്സവത്തിനിടെ കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ തെന്നിവീണ് വിദ്യാര്‍ഥിക്ക് പരുക്ക്; വേദിയില്‍ പ്രതിഷേധം, മത്സരം നിര്‍ത്തിവെച്ചു

Kozhikode: Student injured after slipping on stage#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കലോത്സവത്തിനിടെ കോല്‍ക്കളി വേദിയില്‍ തെന്നിവീണ് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. വേദിയിലെ കാര്‍പെറ്റില്‍ മത്സരാര്‍ഥി തെന്നി വീണത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഹൈസ്‌കൂള്‍ വിഭാഗം മത്സരം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

News,Kerala,State,Kozhikode,Protest,Student,Injured,Students,Teachers,Parents,Festival, Kozhikode: Student injured after slipping on stage


എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സബ്ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരവിഭാഗത്തിലാണ് സംഭവം. കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ഥിയുടെ കാലിനും കൈക്കുമാണ് പരുക്കേറ്റത്. കാര്‍പെറ്റ് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. 

മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്‌നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. 

Keywords: News,Kerala,State,Kozhikode,Protest,Student,Injured,Students,Teachers,Parents,Festival, Kozhikode: Student injured after slipping on stage

Post a Comment