Suspended | ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നഗരസഭ ഹെല്‍ത് സൂപര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മതിയായ പരിശോധനകള്‍ നടത്താതെ രണ്ടാമതും ഹോടെലിന് പ്രവര്‍ത്തനാനുമതി നല്‍കിയതിന്

 



കോട്ടയം: (www.kvartha.com) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ നഗരസഭ ഹെല്‍ത് സൂപര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. ഭക്ഷ്യവിഷബാധയുണ്ടായ ഹോടെലിന് മതിയായ പരിശോധനകള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 

സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത് സൂപര്‍വൈസര്‍ എം ആര്‍ സാനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചിരുന്നു.

ഒരു മാസം മുമ്പും ഈ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോടെലിന് നോടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചതോടെ പിന്നീടും ഹോടെല്‍ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. 

കോട്ടയം സംക്രാന്തിയിലെ പാര്‍ക് ഹോടെലില്‍ നിന്നും ഭക്ഷണം കഴിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി രാജ് ആണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29 നാണ് രശ്മി ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. 

Suspended | ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; നഗരസഭ ഹെല്‍ത് സൂപര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി മതിയായ പരിശോധനകള്‍ നടത്താതെ രണ്ടാമതും ഹോടെലിന് പ്രവര്‍ത്തനാനുമതി നല്‍കിയതിന്


മരണത്തിന് കാരണമായത് ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം. രശ്മിയുടെ ശരീര ശ്രവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ ലാബിലേക്ക് അയക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. 

അതേ സമയം, ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ ഹോടെലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച 20 ഓളം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. എല്ലാവരും അപകടനില തരണം ചെയ്‌തെങ്കിലും പലരും അവശതയിലാണ്.

Keywords:  News,Kerala,State,Kottayam,Hotel,Punishment,Suspension,Municipality,Food,Death,Complaint, Kottayam municipality health inspector suspended after hotel food poisoning death 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia