Follow KVARTHA on Google news Follow Us!
ad

Dead Body | കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞു, കൊലപാതകമെന്ന് സംശയം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kollam,News,Dead Body,Police,Missing,Kerala
കൊല്ലം: (www.kvartha.com) ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് (32) മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Woman dead body found in railway building at Kollam, Kollam, News, Dead Body, Police, Missing, Kerala

രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിക്കു പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്.

യുവതിക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടെ കൊല്ലം ബീചില്‍ ഉമയെത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം.

ലോടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭര്‍ത്താവ് ബിജു മൂന്നു വര്‍ഷം മുന്‍പ് മരിച്ചു. ഏഴും, അഞ്ചും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം സംസ്‌കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു.

Keywords: Kollam: Woman dead body found in railway building , Kollam, News, Dead Body, Police, Missing, Kerala.

Post a Comment