Accidental Death | കൊച്ചിയില്‍ റോഡ് മുറിച്ച് കടക്കവെ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT



കൊച്ചി: (www.kvartha.com) ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശിനി ലക്ഷ്മി(43)യാണ് മരിച്ചത്. രാവിലെ ഒന്‍പതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് മറ്റു യാത്രക്കാരെ നടുക്കിയ അപകടം നടന്നത്. റോഡ് മുറിച്ചു കടന്നുവന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിനോട് ചേര്‍ന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. 
Aster_MIMS

Accidental Death | കൊച്ചിയില്‍ റോഡ് മുറിച്ച് കടക്കവെ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


ബസിന്റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

Keywords: News,Kerala,State,Local-News,Accident,Accidental Death,Road,bus,Death, Kochi: Woman died after bus hit 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia