Follow KVARTHA on Google news Follow Us!
ad

Postmortem Report | ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തിന് കസ്റ്റഡിയിലായ സംഭവം; കൊന്നശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

Kochi: Man kills woman at Kalady#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) കാലടി കാഞ്ഞൂരില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തിന് കസ്റ്റഡിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 35 വയസുള്ള തമിഴ്‌നാട്ടുകാരി രത്‌നാവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രത്‌നവല്ലിയുടെ കൊലപാതകം നടത്തിയ ഭര്‍ത്താവ് മഹേഷ്‌കുമാര്‍ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ കൊലപ്പെടുത്തിയതെന്നും റിപോര്‍ടില്‍ പറയുന്നു. 

കൃത്യത്തിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇയാളുടെ പരവേശം കണ്ട് സംശയം തോന്നിയ പൊലീസ് മുകേഷിനെ കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്ത് വരുന്നത്.

News,Kerala,State,Local-News,Top-Headlines,Kochi,Killed,Crime, Accused,Arrested,Police,police-station,Custody,Latest-News,Trending, Kochi: Man kills woman at Kalady


മുത്തു എന്ന വ്യക്തിയുമായി അടുപ്പത്തിലായ രത്‌നവല്ലി, ദാമ്പത്യജീവിതം തുടരാന്‍ താല്‍പര്യമില്ലെന്ന് പലതവണയായി മഹേഷിനെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയില്‍ പോയ രത്‌നവല്ലിയെ മഹേഷ് കാലടിയിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. അന്നാണ് കൊലപാതകം നടത്തിയത്.

കാഞ്ഞൂരില്‍ ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപമുള്ള ജാതിതോട്ടത്തില്‍വച്ച് രത്‌നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിന് മുന്‍പാണോ ശേഷമാണോ എന്നതില്‍ പൊലീസിന് വ്യക്തതയില്ലായിരുന്നു. പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്.

Keywords: News,Kerala,State,Local-News,Top-Headlines,Kochi,Killed,Crime, Accused,Arrested,Police,police-station,Custody,Latest-News,Trending, Kochi: Man kills woman at Kalady

Post a Comment