Follow KVARTHA on Google news Follow Us!
ad

Accidental Death | യു-ടേണ്‍ എടുക്കുന്നതിനിടെ പാലത്തിന്റെ തൂണില്‍ ഇടിച്ച് ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 39 മരണം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Islamabad,News,Accidental Death,Injured,World,
ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താനിലെ ബലൂചിസ്ഥാനിനടുത്ത് ലാസ്‌ബെലയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഒരു കുട്ടിയും ഒരു സ്ത്രീയുമുള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

48 യാത്രക്കാരുമായി ക്വറ്റയില്‍ നിന്ന് കറാചിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് ലാസ്‌ബെല അസിസ്റ്റന്റ് കമീഷണര്‍ ഹംസ അഞ്ജും പറഞ്ഞു. ലാസ്‌ബെലക്ക് സമീപം യു-ടേണ്‍ എടുക്കുന്നതിനിടെ വാഹനം പാലത്തിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. പിന്നീട് തോട്ടിലേക്ക് മറിഞ്ഞ വാഹനത്തിന് തീപിടിച്ചു.

Karachi-bound passenger coach falls into ravine in Balochistan, 39 killed: Report, Islamabad, News, Accidental Death, Injured, World

അപകടസ്ഥലത്ത് നിന്ന് ഇതുവരെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

Keywords: Karachi-bound passenger coach falls into ravine in Balochistan, 39 killed: Report, Islamabad, News, Accidental Death, Injured, World.

Post a Comment