തൃശൂര്‍, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനൂപ് എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ ജയിലിലുള്ള തൃശൂര്‍ സ്വദേശിയായ പ്രമോദ് എന്ന തടവുകാരനെ ചൊവ്വാഴ്ച രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പുറത്തിറക്കിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ആറ് മാസം മുന്‍പ് ഇവര്‍ കണ്ണൂര്‍ ജയലിലെ പത്താം ബ്ലോകിലുണ്ടായിരുന്നു. അന്നും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കണ്ണൂരില്‍ എത്തിച്ചതിന് തൊട്ടു പിന്നാലെ വീണ്ടും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ ഇടയാക്കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി ഇവരെ പിടിച്ചു മാറ്റിയതിനാല്‍ അക്രമത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Kappa prisoners clashed in Kannur Central Jail, Kannur, News, Clash, Prison, Police, Kerala.