Follow KVARTHA on Google news Follow Us!
ad

Cheating | കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Crime Branch,Investigates,Cheating,Complaint,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Kannur Urban Investment Fraud Case; Investigation handed over to Crime Branch, Kannur, News, Crime Branch, Investigates, Cheating, Complaint, Kerala

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍ റെയിന്‍ജ്് എസ് പി എം പ്രദീപ് കുമാറിനാണ് മേല്‍നോട്ട ചുമതല നല്‍കിയത്. ഇതിനിടെ അര്‍ബന്‍നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വളപട്ടണത്ത് ഒരു കേസ് കൂടി രെജിസ്റ്റര്‍ ചെയ്തു. വളപട്ടണം സ്വദേശി ചന്ദ്രന്റെ 59.88 ലക്ഷം നഷ്ടപ്പെട്ട സംഭവത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ബഡ്സ്(ബാനിങ് ഓഫ് അണ്‍ റഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീം)നിയമപ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃശൂര്‍ സ്വദേശികളായ ഗഫൂര്‍, ശൗകത്തലി, ആദിക, കെ വി ജീന, ആന്റണി എന്നിവരുടെ പേരില്‍ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുളള സ്വത്ത് കണ്ടുകെട്ടാമെന്നുളള നിയമപരമായ അവകാശമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Keywords: Kannur Urban Investment Fraud Case; Investigation handed over to Crime Branch, Kannur, News, Crime Branch, Investigates, Cheating, Complaint, Kerala.

Post a Comment