Fund Scam | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: ആന്റണി സണ്ണിയെ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കി
Jan 30, 2023, 19:05 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ ആന്റണി സണ്ണിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടിയാല്‍ വീണ്ടും ചോദ്യം ചെയ്യുകയും താവക്കരയിലെ പൂട്ടിയിട്ട സ്ഥാപനത്തില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും ചെയ്യും.
കേസിലെ രണ്ടാം പ്രതിയായ ആന്റണി കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിനിടെ മറ്റു രണ്ടു പ്രതികളും ഡയറക്ടര്‍മാരുമായ തൃശൂര്‍ ചങ്ങരംപളളിയിലെ ശൗക്കത്തലി, കെ എം ഗഫൂര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രത്യേക അന്വേഷണസംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ശൗക്കത്തലിയെയും ഗഫൂറിനെയും രണ്ടു തവണ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
Keywords: Kannur Urban Fund Scam: Police apply to release Antony Sunny from judicial custody for questioning, Kannur, News, Police, Application, Custody, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.