Controversy | 'ഗുരു സ്തുതി കേട്ടപ്പോള്‍ കസേരയില്‍ നിന്നെഴുന്നേറ്റില്ല'; കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വിവാദം
Jan 1, 2023, 22:08 IST
തലശേരി: (www.kvartha.com) കണ്ണൂര്‍ തോട്ടടയില്‍ ഗുരു സ്തുതി പ്രാര്‍ഥനാ ഗീതം ആലപിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റു നില്‍ക്കാതെ ഇരുന്നത് വിവാദമായി. തോട്ടട എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യവേയാണ് സംഭവം. രാവിലെ 11 മണിയോടെ കോളജ് ക്യാംപസിലെത്തിയ മുഖ്യമന്ത്രി പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി സ്‌കന്ദപുരാണത്തിലെ ഗുരു ഗീതയായ ഗുരു ബ്രഹ്മോ, ഗുരു വിഷ്ണു, ഗുരു ദേവോ മഹേശ്വര, ഗുരു സാക്ഷാല്‍ പരബ്രഹ്മം എന്നു തുടങ്ങുന്ന ഹൈന്ദവ സ്തുതി ആലപിച്ചപ്പോള്‍ ആദ്യം എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുകയും പിന്നീട് കസേരയില്‍ അമര്‍ന്നിരിക്കുകയുമായിരുന്നു.
തന്റെ തൊട്ടടുത്തിരുന്ന കണ്ണൂര്‍ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും മുഖ്യമന്ത്രി നിര്‍ബന്ധിച്ചു ഇരുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ വേദിയിലുണ്ടായിരുന്ന എസ്എന്‍ഡിപി യോഗം സെക്രടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥന ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പൊതുപരിപാടികള്‍ തുടങ്ങുമ്പോള്‍ പ്രാര്‍ഥനയ്ക്ക് വേദിയില്‍ പങ്കെടുക്കുന്നത് സര്‍വസാധാരണമാണ് തെരുവില്‍ നടക്കുന്ന പൊതുസമ്മേളനങ്ങള്‍ക്കിടെയില്‍ മുഴങ്ങുന്ന ബാങ്ക് വിളി കേട്ടാലും പ്രസംഗിക്കുന്നവര്‍ അല്‍പനേരം നിശബ്ദരാകാറുണ്ട്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി ആ സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ചു എസ്എന്‍ഡിപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സെകന്‍ഡുകള്‍ നീളുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. ധാര്‍ഷ്ട്യമാവാം അതിന് ഒരു പരിധിയുണ്ടെന്നാണ് ചിലര്‍ അതിരൂക്ഷമായി വീഡിയോ പങ്കു വെച്ചു കൊണ്ടു പ്രതികരിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് അനുകൂലമായ പ്രതികരണങ്ങളും വരുന്നുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Controversy, Political-News, Politics, Pinarayi-Vijayan, Chief Minister, Video, Kannur: Controversy in program attended by Chief Minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.