പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഡ്വ. ഇപി ഹംസക്കുട്ടി എതിര്‍ സ്ഥാനാര്‍ഥിയായ അഡ്വ. ബി പി ശശീന്ദ്രനെതിരെ 194 നെതിരെ 258 വോട് നേടി വിജയിച്ചു.
സെക്രടറിയായി അഡ്വ.സജിത് കുമാര്‍ ചാലിലും വൈസ് പ്രസിഡന്റായി അഡ്വ.ബാബു രാജന്‍ കൊല്ലറേത്തും വിജയിച്ചു. ട്രഷററായി അഡ്വ. യു പി അനില്‍കുമാര്‍ വിജയിച്ചു. ജോയിന്റ് സെക്രടറിമാരായി അഡ്വ. വിജിത് എന്‍ പിയും അഡ്വ. സജിത കെയും വിജയിച്ചു.
ഏഴ് എക്സിക്യുടീവ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകളില്‍ ലോയോഴ്സ് കോണ്‍ഗ്രസ് സഖ്യവും മൂന്നു സീറ്റുകളില്‍ ലോയേഴ്സ് യൂനിയനും വിജയിച്ചു. എക്സിക്യുടീവ് അംഗങ്ങളായി അജല്‍ കെ ദേവന്‍, ബാലകൃഷ്ണന്‍ എം, പങ്കജാക്ഷന്‍ ജി വി, സുധീഷ് തറോല്‍, രമ്യ പി കെ, വിഷ്ണുജിത്, പ്രസാദ് എം കെ എന്നിവര്‍ വിജയിച്ചു.
Keywords: Kannur Bar Association Lawyers Congress wins after fierce competition, Kannur, News, Election, Lawyers, Congress, CPM, Kerala.