CM Reaction | ഡെല്‍ഹിയില്‍ '20 കാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ' സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ച് കേജ് രിവാള്‍; പ്രതികളായ 5 പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും ആവശ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുപതുകാരിയെ കാറിടിപ്പിച്ചു വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. സംഭവത്തെ 'അപൂര്‍വങ്ങളില്‍ അപൂര്‍വ'മെന്നു വിശേഷിപ്പിച്ച കേജ്രിവാള്‍, പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

CM Reaction | ഡെല്‍ഹിയില്‍ '20 കാരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ' സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ച് കേജ് രിവാള്‍; പ്രതികളായ 5 പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും ആവശ്യം

പുതുവത്സര രാവിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച് യുവതിയുടെ നഗ്‌നമായ ശരീരം റോഡില്‍ കണ്ടെത്തിയത്. ഇവരെ ഇടിച്ചുവീഴ്ത്തിയ കാറിലുണ്ടായിരുന്ന അഞ്ചു പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡെല്‍ഹിയിലെ സുല്‍ത്വാന്‍പുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. കാറിനിടയില്‍ കുരുങ്ങിയ 20കാരിയെ വലിച്ചിഴച്ച് ഒന്നരമണിക്കൂറോളം പ്രതികള്‍ യാത്ര ചെയ്‌തെന്നാണ് റിപോര്‍ട്. ഇക്കാര്യം ദൃക് സാക്ഷി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷമാണ് പൊലീസിന് വാഹനത്തെ കണ്ടെത്താന്‍ കഴിഞ്ഞത്.

പെണ്‍കുട്ടിയെ വാഹനത്തില്‍ വലിച്ചിഴക്കുന്നത് കണ്ട് പല തവണ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനത്തിലുണ്ടായിരുന്നവര്‍ അത് കണ്ടില്ലെന്ന നടിച്ചുവെന്നും തുടര്‍ന്ന് ഒന്നരമണിക്കൂറോളം താന്‍ വാഹനത്തെ പിന്തുടര്‍ന്നുവെന്നും ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണു പ്രതികള്‍ ശ്രമിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. യുവതിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ഇടപാടുണ്ടോയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വസ്ത്രങ്ങളില്ലാതെയാണു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും, കുട്ടിയുടെ അമ്മ ആരോപിച്ചതുപോലെ പീഡനം നടന്നിട്ടില്ലെന്നാണു നിഗമനമെന്നു ഡിസിപി ഹരേന്ദ്ര കെ സിങ് വ്യക്തമാക്കി.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Keywords: Kanjhawla incident rarest of rare crime, accused should be hanged: Arvind Kejriwal, New Delhi, News, Chief Minister, Arvind Kejriwal, Criticism, Accidental Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia