Follow KVARTHA on Google news Follow Us!
ad

Criticized | ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെ സുധാകരന്‍; 28 ന് സംസ്ഥാനത്തുടനീളം പൊതുസമ്മേളനവും സര്‍വമത പ്രാര്‍ഥനയും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Protection,BJP,Conspiracy,Congress,K.Sudhakaran,Kerala,
തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനുവരി 28 ന് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം നാലുമണിക്ക് പൊതുസമ്മേളനവും സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

K Sudhakaran says withdrawal of security part of a BJP conspiracy to sabotage Bharat Jodo Yatra, Thiruvananthapuram, News, Politics, Protection, BJP, Conspiracy, Congress, K Sudhakaran, Kerala.

രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍കാരും രാഷ്ട്രീയം കളിക്കുന്നത്. അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കശ്മീര്‍ താഴ്വര. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതിന് പിന്നില്‍ കേന്ദ്ര സര്‍കാരിന്റെ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നും സുധാകരന്‍ ആരോപിച്ചു.

മതിയായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിന്‍വലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ഇന്‍ഡ്യന്‍ ജനതയോട് തുറന്ന് പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഈ ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran says withdrawal of security part of a BJP conspiracy to sabotage Bharat Jodo Yatra, Thiruvananthapuram, News, Politics, Protection, BJP, Conspiracy, Congress, K Sudhakaran, Kerala.

Post a Comment