ചെന്നൈ: (www.kvartha.com) മുതിര്‍ന്ന സ്റ്റണ്ട് മാസ്റ്റര്‍ 'ജൂഡോ' രത്‌നം (92) അന്തരിച്ചു. മകന്‍ ജൂഡോ രാമുവിന്റെ ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം അവസാന കാലത്ത് താമസിച്ചിരുന്നത്. രജനികാന്തിന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്ററായ 'ജൂഡോ' രത്‌നം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിനസ് ബുക് ഓഫ് വേള്‍ഡ് റെകോഡില്‍ കയറിയ വ്യക്തിയാണ്.
തമിഴ് സൂപര്‍താരം രജനികാന്തിന്റെ സ്ഥിരം സ്റ്റണ്ട് മാസ്റ്ററായിരുന്നു 'ജൂഡോ' രത്‌നം. തന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്ററാണ് രത്‌നം എന്ന് പല വേദികളിലും രജനീകാന്ത് തന്നെ പറഞ്ഞിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, അര്‍ജുന്‍, വിജയ്, അജിത് തുടങ്ങിയ തമിഴ് സിനിമ രംഗത്തെ മൂന്ന് തലമുറയുടെ ചിത്രങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും മലയാള ചിത്രങ്ങള്‍ക്കുവേണ്ടി സംഘട്ടനം നിര്‍വഹിച്ചിട്ടുണ്ട്. 'പായും പുലി', 'പടിക്കടവന്‍', 'കൈ കുടുക്കും കൈ', 'രാജ ചിന്ന രാജ' തുടങ്ങിയ സൂപര്‍ ഹിറ്റുകള്‍ ഉള്‍പെടെ ചെയ്തിരുന്നു.
1966-ല്‍ ജയശങ്കര്‍ സംവിധാനം ചെയ്ത 'വല്ലവന്‍ ഒരുവന്‍' എന്ന ചിത്രത്തിലൂടെയാണ് 'ജൂഡോ' രത്‌നം തന്റെ കരിയര്‍ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായും ആക്ഷന്‍ കൊറിയോഗ്രാഫറായും 1,200 ലധികം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
'താമരൈ കുളം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും 'ജൂഡോ' രത്‌നം ചുവടുവച്ചിരുന്നു. നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന ചിത്രം 2006 ല്‍ ഇറങ്ങിയ 'തലൈനഗരം' ആയിരുന്നു. കമല്‍ഹാസന്‍ അടക്കം തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ ഇദ്ദേഹത്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പിച്ചു.
Keywords: News,National,Death,Entertainment,Cinema,Rajanikanth,Obituary,Condolence,Actor, ‘Judo’ Rathnam, Rajinikanth’s Favourite Stunt Master, Passes Away