Follow KVARTHA on Google news Follow Us!
ad

Jio Offer | 13 സംസ്ഥാനങ്ങളിലെ 34 നഗരങ്ങളില്‍ കൂടി 5ജി സര്‍വീസ് പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ; സേവനം ലഭ്യമാകുന്നത് 225 നഗരങ്ങളില്‍; ഓഫറുകളുമുണ്ട്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Internet,Jio,statement,National,
മുംബൈ: (www.kvartha.com) 13 സംസ്ഥാനങ്ങളിലെ 34 നഗരങ്ങളില്‍ കൂടി 5ജി സര്‍വീസ് പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഇതോടെ രാജ്യത്താകമാനം 225 നഗരങ്ങളിലാണ് ജിയോ ട്രൂ 5ജി സേവനം ലഭ്യമാക്കുന്നത്. ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് വെല്‍കം ഓഫറുകളും നല്‍കുന്നുണ്ട്.

1 ജിബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അധിക ചാര്‍ജുകളൊന്നും ഈടാക്കില്ല. ഓഫര്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും കംപനി പ്രസ്താവനയില്‍ അറിയിച്ചു. ജിയോ ട്രൂ 5ജി 2023 ഡിസംബറോടു കൂടി രാജ്യത്താകമാനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കംപനി വ്യക്തമാക്കി.

Jio launches 5G services in 34 more cities; 225 covered till now, Mumbai, News, Internet, Jio, Statement, National

ആന്ധ്ര പ്രദേശിലെ ആറ് നഗരങ്ങള്‍ (അനന്തപുരം, ഭുമവാരം, ചിരാല, ഗുണ്ടക്കല്‍, നന്ദ്യാല്‍, തെന്നാലി), അസമിലെ ദിബ്രുഗഡ്, ജോര്‍ഹട്, തെസ്പുര്‍, ബിഹാറിലെ ഗയ, ഛത്തീസ്ഗഡിലെ അംബികാപുര്‍, ധാംതരി, ഹരിയാനയിലെ തനേസര്‍, യമുനാനഗര്‍, കര്‍ണാടകയിലെ ചിത്രദുര്‍ഗ, മഹാരാഷ്ട്രയിലെ ജല്‍ഗാവ്, ലതൂര്‍, ഒഡിഷയിലെ ബലാങ്കിര്‍, നാല്‍കോ, പഞ്ചാബിലെ ഝലന്ദര്‍, ഫഗ്‌വാര, രാജസ്താനിലെ അജ്മിര്‍ എന്നിവിടങ്ങളിലാണ് 5ജി സര്‍വീസ്‌ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുക.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, ഡിണ്ടിഗല്‍, കാഞ്ചീപുരം, കാരൂര്‍, കുംഭകോണം, നാഗര്‍കോവില്‍, തഞ്ചാവൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ 5ജി പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അദിലാബാദ്, മെഹബൂബ് നഗര്‍, രാമഗുണ്ട്, യുപിയിലെ മഥുര എന്നിവിടങ്ങളിലും ഉടന്‍ തന്നെ 5ജി സൗകര്യം ലഭ്യമാകും.

ദിവസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സ് ആറ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5ജി സേവനം ലഭ്യമാക്കിയത്. ഷില്ലോങ്, ഇംഫാല്‍, ഐസ്വാള്‍, അഗര്‍ത്തല, ഇറ്റാനഗര്‍, കൊഹിമ, ദിമപുര്‍ എന്നിവിടങ്ങളിലായിരുന്നു സേവനം പ്രഖ്യാപിച്ചത്.

Keywords: Jio launches 5G services in 34 more cities; 225 covered till now, Mumbai, News, Internet, Jio, Statement, National.

Post a Comment