ധന്‍ബാദ്: (www.kvartha.com) ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നഴ്‌സിങ് ഹോമിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. നഴ്‌സിങ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, അനന്തരവന്‍ സോഹന്‍ ഖമാരി, മറ്റൊരു ബന്ധു, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പുലര്‍ചെ രണ്ട് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ധന്‍ബാദ് ഡിഎസ്പി അരവിന്ദ് കുമാര്‍ ബിന്‍ഹ പറഞ്ഞു.
#WATCH | Jharkhand: Five people, including a doctor and his wife, died in a fire in the residential complex of a hospital in Dhanbad. pic.twitter.com/pVEmV7Z5MW
— ANI (@ANI) January 28, 2023
Keywords: News,National,India,Jharkhand,Fire,Death,Doctor, Jharkhand: Two Doctors Among Five Killed in Dhanbad Nursing Home Fire