Jeff Beck | പ്രശസ്ത ഇന്ഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക് അന്തരിച്ചു
Jan 13, 2023, 12:20 IST
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com) പ്രശസ്ത ഇന്ഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക് അന്തരിച്ചു. 78 വയസായിരുന്നു. മസ്തിഷ്കജ്വരത്തെത്തുടര്ന്നാണ് അന്ത്യമെന്ന് ബ്രിടന് സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു. എട്ടുതവണ 'ഗ്രാമി' പുരസ്കാരവും രണ്ടുതവണ 'റോക് ആന്‍ഡ് റോല് ഹാള്‍ ഓഫ് ഫെയിം' പുരസ്കാരവും നേടി.
1944-ല്‍ ഇന്ഗ്ലന്ഡിലാണ് ജനനം. 1960-കളില്‍ പ്രമുഖ സംഗീതബാന്‍ഡായ യാര്ഡ്ബേര്ഡ്സിലൂടെയാണ് ഗിറ്റാറിസ്റ്റായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ജെഫ് ബെക് ഗ്രൂപ്പ്' എന്ന പേരില്‍ പുതിയ ബാന്‍ഡ് രൂപവത്കരിച്ചു. പാശ്ചാത്യസംഗീതത്തിന്റെ നവീകരണത്തിലും മികച്ച സംഭാവനകള്‍ നല്കി. 1940-കളില്‍ ഉദയംചെയ്ത 'റിതംസ് ആന്‍ഡ് ബ്ലൂസ്' എന്ന ജനപ്രിയ സംഗീതശ്രേണിയുടെ വ്യാഖ്യാതാവ് കൂടിയാണ് ബെക്.
Keywords: News,World,international,New York,Death,Obituary,Latest-News, Jeff Beck English guitarist passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

