Jaydev Unadkat | രഞ്ജി ട്രോഫി: ഡെൽഹിയെ എറിഞ്ഞുവീഴ്ത്തി സൗരാഷ്ട്ര; അപൂർവ ചരിത്രം സൃഷ്ടിച്ച് ഉനദ്കട്ട്; 8 വികറ്റുകൾ, ആദ്യ ഓവറിൽ തന്നെ ഹാട്രിക്
Jan 3, 2023, 13:51 IST
തുടർന്ന് ജയ്ദേവ് ഉനദ്കട്ട് സൗരാഷ്ട്രയുടെ ആദ്യ ഓവർ ബൗൾ ചെയ്തു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ധ്രുവ് ഷോറിയെ പൂജ്യത്തിന് പുറത്താക്കിയ ജയദേവ് നാലാം പന്തിൽ വൈഭവ് റാവലിനെ പവലിയനിലെത്തിച്ചു. ആറാം പന്തിൽ യാഷ് ദുല്ലിനെയും പുറത്താക്കി ഹാട്രിക് തികച്ചു. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറാണ് അദ്ദേഹം. മൂന്നാം ഓവറിൽ ജോൺടി സിന്ധുവിനെയും ലളിത് യാദവിനെയും പുറത്താക്കി അഞ്ച് വികറ്റുകൾ പൂർത്തിയാക്കി. അഞ്ചാം ഓവറിൽ ലക്ഷയ് തരേജയെ പുറത്താക്കി ആറാം വികറ്റ് രേഖപ്പെടുത്തി. പിന്നാലെ കുല്‍ദീപ് യാദവ്, ശിവാങ്ക് വസിഷ്ഠ് എന്നിവരും ഉനദ്കട്ടിന് മുന്നില്‍ മുട്ടുമടക്കി.
14 ഓവറിൽ 53 റൺസെടുക്കുന്നതിനിടെ ഡെൽഹിക്ക് എട്ട് വികറ്റ് നഷ്ടമായിരുന്നു. ആദ്യ ഏഴ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കാണാനായില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹൃത്വിക് ഷോക്കീൻ 68 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയത് കൊണ്ട് മാത്രമാണ് ഡെൽഹിയുടെ സ്‌കോർ മൂന്നക്കം കടന്നത്. ശിവങ്ക് വസിഷ്ഠിൻ 38 റൺസെടുത്തു. ചിരാഗ് ജാനിയും പ്രേരക് മങ്കാടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Keywords: Top-Headlines, National, News, Sports, Cricket, Ranji Trophy, Delhi, Player, India, Test, Jaydev Unadkat takes hat-trick in first over.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.