Murder Charge | കാര്‍ മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി ഭാര്യയെയും 2 പിഞ്ചുമക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; കാലിഫോര്‍ണിയയില്‍ ഇന്‍ഡ്യന്‍ വംശജന്‍ ജയിലില്‍

 




കാലിഫോര്‍ണിയ: (www.kvartha.com) കാര്‍ മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി ഭാര്യയെയും 2 പിഞ്ചുമക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാലിഫോര്‍ണിയയില്‍ ഇന്‍ഡ്യന്‍ വംശജനായ യുവാവ് ജയിലിലായി. 41കാരിയായ ഭാര്യയേയും 4ഉം 7ഉം വയസ് പ്രായമുള്ള മക്കളേയും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ധര്‍മ്മേഷ് പട്ടേല്‍ എന്ന 41കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഭാര്യയും മക്കളും അടങ്ങിയ കുടുംബം കയറിയ ആഡംബര വാഹനം മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കിയതിന് കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ് ആഴ്ചകള്‍ നീണ്ട ആശുപത്രിയിലായിരുന്ന യുവാവിനെ ആശുപത്രി വാസം തീര്‍ന്നയുടനെ ജാമ്യമില്ലാ വ്യവസ്ഥകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അപകട സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ടെസ്ലയുടെ സെല്‍ഫ് ഡ്രിവണ്‍ കാറായിരുന്നു അപകടത്തില്‍പെട്ടത്. അതിനാല്‍ തുടക്കത്തില്‍ യന്ത്രത്തകരാര്‍ മൂലം അപകടമുണ്ടായതെന്നായിരുന്നു ധാരണ. എന്നാല്‍ വിശദമായ നിരീക്ഷണത്തിലാണ് അപകടം മനുഷ്യനിര്‍മിതമാണെന്ന് വ്യക്തമായത്. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ടെസ്ല കാര്‍ വടക്കന്‍ കാലിഫോര്‍ണിയയിലെ ചെങ്കുത്തായ മലഞ്ചെരുവിലേക്ക് ഇയാള്‍ ഓടിച്ചിറക്കുകയായിരുന്നു. അപകടത്തില്‍ വാഹനം തവിടുപൊടിയായിരുന്നുവെങ്കിലും യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

Murder Charge | കാര്‍ മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി ഭാര്യയെയും 2 പിഞ്ചുമക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; കാലിഫോര്‍ണിയയില്‍ ഇന്‍ഡ്യന്‍ വംശജന്‍ ജയിലില്‍


വളരെ അപകടകരമായ മലഞ്ചെരുവുകള്‍ക്ക് പേരുകേട്ട പസഫിക് കോസ്റ്റ് ഹൈവേയിലെ ഡെവില്‍ സ്ലൈഡിലേക്കാണ് ധര്‍മ്മേഷ് പട്ടേല്‍ കാര്‍ ഓടിച്ച് ഇറക്കിയത്. അപകടത്തില്‍പെട്ട കാറിലുള്ളവര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രക്ഷാസേനയിലെ ഉദ്യഗസ്ഥരാണ് കാറില്‍ ആളുകളുടെ അനക്കം ശ്രദ്ധിക്കുന്നതും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചതും.

വാഹനം അപകടത്തില്‍പെടുന്നത് നേരില്‍ കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് രക്ഷിച്ചത്. നിയന്ത്രണം വിട്ട കാര്‍ 250 അടി താഴ്ചയിലേക്ക് മറിഞ്ഞ് തവിടുപൊടിയായി. പട്ടേലിലെ ഫെബ്രുവരി ആറിന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,World,international,Accident,Injured,Case,hospital,Treatment,Family,Police,Crime, Indian-Origin Man In US Who Drove Tesla Off Cliff With Family Inside Faces Attempted Murder Charge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia