Jobs | ഉദ്യോഗാർഥികൾക്ക് ബംപർ അവസരം: 40,889 ഒഴിവുകളിലേക്ക് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചു; ശമ്പളം, യോഗ്യത, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

 



ന്യൂഡെൽഹി: (www.kvartha.com) ഉദ്യോഗാർഥികൾക്ക് ബംപർ അവസരം. ഗ്രാമീൺ ഡാക് സേവക്‌സ് (GDS) (ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (BPM)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ABPM)/ഡാക് സേവക്) തസ്തികയിലേക്ക് ഇന്ത്യൻ പോസ്റ്റ് അപേക്ഷാ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 ആണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച് ആകെ 40,889 ഒഴിവുകളാണുള്ളത്. 

Jobs | ഉദ്യോഗാർഥികൾക്ക് ബംപർ അവസരം: 40,889 ഒഴിവുകളിലേക്ക് ഇന്ത്യ പോസ്റ്റ് അപേക്ഷ ക്ഷണിച്ചു; ശമ്പളം, യോഗ്യത, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം


യോഗ്യത 

അപേക്ഷകർ ഗണിതവും ഇംഗ്ലീഷും നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയമായി പഠിച്ചിരിക്കണം. 

പ്രായപരിധി 

ഉദ്യോഗാർഥി 18 വയസ് കവിഞ്ഞവരായിരിക്കണം. പരമാവധി പ്രായപരിധി 40 വയസാണ്.

ശമ്പളം 

ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ - 12,000 - 29380 
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ /ഡാക് സേവക് - 10,000 - 24,470 

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 100 രൂപയാണ്. എന്നിരുന്നാലും, സ്ത്രീകൾ, എസ്‌സി / എസ്ടി, പിഡബ്ല്യുഡി, ട്രാൻസ്‌വുമൺ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 

തെരഞ്ഞെടുപ്പ് 

പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline(dot)gov(dot)in സന്ദർശിക്കുക  
ഘട്ടം 2: രജിസ്റ്റർ ചെയ്ത് അപേക്ഷയുമായി മുന്നോട്ട് പോകുക
ഘട്ടം 3: ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക
ഘട്ടം 4: ഫോം സമർപ്പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

അപേക്ഷിച്ചവർക്ക് അപേക്ഷ ഫെബ്രുവരി 17 മുതൽ 19 വരെ എഡിറ്റ് ചെയ്യാം. 

Keywords:  News,National,India,New Delhi,post,Labours,Job,Online,Online Registration, India Post Recruitment 2023 for 40889 Vacancies: Check Post, Eligibility and Other Vital Details
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia