Follow KVARTHA on Google news Follow Us!
ad

Cricket | വീണ്ടും ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന് അരങ്ങൊരുങ്ങുന്നു; ഏഷ്യാ കപ്പിൽ ഒരേ ഗ്രൂപ്പിൽ; സ്ഥിരീകരിച്ച് ജയ് ഷാ

India-Pakistan in Same Group in Men's ODI Asia Cup 2023: Jay Shah CONFIRMS#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുംബൈ: (www.kvartha.com) വീണ്ടും ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിന് അരങ്ങൊരുങ്ങുന്നു. ഏകദിന ഏഷ്യാ കപ്പ് 2023 സെപ്റ്റംബറിൽ നടക്കുമെന്നും യോഗ്യതാ ടീമിനൊപ്പം ഇന്ത്യ-പാകിസ്താൻ ഒരേ ഗ്രൂപ്പിലായിരിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷാ സ്ഥിരീകരിച്ചു. ഏകദിന ലോകകപ്പ് കണക്കിലെടുത്ത്, ഈ ടൂർണമെന്റ് 50 ഓവറുകളുടെ ഫോർമാറ്റിൽ സംഘടിപ്പിക്കും. കഴിഞ്ഞ തവണ ടി20 ഫോർമാറ്റിലാണ് കളിച്ചത്.

News, Top-Headlines, Cricket, Sports, India,Pakistan, India-Vs-Pakistan, BCCI, Secretary, Srilanka, Afghanistan, India-Pakistan in Same Group in Men's ODI Asia Cup 2023: Jay Shah CONFIRMS.

 ഏഷ്യാ കപ്പിൽ ആറ് ടീമുകൾ ഉണ്ടാകുമെന്ന് ജയ് ഷാ ട്വീറ്റ് ചെയ്തു. ഇവ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ, ക്വാളിഫയർ-1 എന്നിവ ഒരു ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. ലീഗ് ഘട്ടത്തിൽ ആകെ ആറ് മത്സരങ്ങളാണുള്ളത്. ലീഗ് ഘട്ടത്തിൽ നിന്ന് ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും. തുടർന്ന് റൗണ്ട് റോബിൻ ഫോർമാറ്റിൽ സൂപ്പർ-4 ഉണ്ടാകും. ഈ സമയത്ത്, നാല് ടീമുകൾ തമ്മിൽ ആകെ ആറ് മത്സരങ്ങൾ നടക്കും. തുടർന്ന് ഫൈനൽ നടക്കും. ടൂർണമെന്റിൽ ആകെ 13 മത്സരങ്ങളാണുള്ളത്.

അതേസമയം, ഏഷ്യാ കപ്പ് മത്സരങ്ങൾ പാകിസ്താനിൽ നടക്കുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല. ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കാൻ പോകില്ലെന്നും നിഷ്പക്ഷ വേദിയിലായിരിക്കുമെന്നും ജയ് ഷാ കുറച്ച് മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. 2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഭീഷണി മുഴക്കിയിരുന്നു. എന്നിരുന്നാലും, ഇപ്പോൾ പിസിബിയുടെ തലപ്പത്ത് മാറ്റമുണ്ടായിട്ടുണ്ട്. റമീസ് രാജയ്ക്ക് പകരം നജാം സേഥി പ്രസിഡന്റായി.

Keywords: News, Top-Headlines, Cricket, Sports, India,Pakistan, India-Vs-Pakistan, BCCI, Secretary, Srilanka, Afghanistan, India-Pakistan in Same Group in Men's ODI Asia Cup 2023: Jay Shah CONFIRMS.

Post a Comment