Follow KVARTHA on Google news Follow Us!
ad

Historic Move | വിലക്ക് മറികടന്ന് ചരിത്രപരമായ നീക്കം; പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ ആരാധന നടത്തി ദലിതര്‍

In Historic Move, Over 200 Dalits Defy 'Ban' To Enter Tamil Nadu Temple#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവണ്ണാമലൈ: (www.kvartha.com) വിലക്ക് മറികടന്ന് ചരിത്രപരമായ നീക്കവുമായി തമിഴ്‌നാട്ടിലെ ദലിത് വിഭാഗലില്‍പെടുന്ന ജനങ്ങള്‍. കഴിഞ്ഞ എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തില്‍ ആരാധന നടത്തിയാണ് ദലിതര്‍ ചരിത്രം കുറിച്ചത്. 

ഇരുന്നൂറോളം പോരാണ് തിരുവണ്ണാമലൈ ജില്ലയിലെ തെന്‍മുടിയന്നൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രമുഹൂര്‍ത്തം ഉണ്ടാക്കിയത്. പ്രബല സമുദായത്തിന്റെ കടുത്ത എതിര്‍പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 

500ലേറെ ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന തെന്‍മുടിയന്നൂരിലെ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാര്‍ഥനകള്‍ക്ക് വെവ്വേറെ ക്ഷേത്രങ്ങള്‍ ഉപയോഗിക്കുകയെന്ന ഉടമ്പടിയാണ് ഗ്രാമത്തില്‍ നിലനിന്നിരുന്നത്. 
ക്ഷേത്രത്തിലേക്ക് ദലിതര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചര്‍ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിര്‍പ് ശക്തമായിരുന്നു. 

News,National,India,Tamilnadu,Temple,Festival,Protesters,Protest,Religion,Police,Protection,Local-News, In Historic Move, Over 200 Dalits Defy 'Ban' To Enter Tamil Nadu Temple


പിന്നാലെ വന്‍ പ്രതിഷേധമാണ് സ്ഥലത്ത് അരങ്ങേറിയത്. ദലിതര്‍ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750 ലേറെ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.

Keywords: News,National,India,Tamilnadu,Temple,Festival,Protesters,Protest,Religion,Police,Protection,Local-News, In Historic Move, Over 200 Dalits Defy 'Ban' To Enter Tamil Nadu Temple

Post a Comment