Follow KVARTHA on Google news Follow Us!
ad

Child Marriage | ശൈശവ വിവാഹം: 'ഇടുക്കിയില്‍ 16കാരിയെ കല്യാണം ചെയ്തത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ 47കാരന്‍'

Idukki: Child Marriage at Edamalakkudy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) മൂന്നാര്‍ ഇടമലക്കുടിയില്‍ ശൈശവ വിവാഹമെന്ന് റിപോര്‍ട്. വിവാഹിതനായ 47 വയസുകാരന്‍ 16 കാരിയെ വിവാഹം കഴിച്ചതായി വിവരം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇടമലക്കുടി പഞ്ചായതിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

ശൈശവ വിവാഹം നടന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തില്‍ വിവാഹം നടന്നതായി തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച് വന്നിരുന്നതായും കണ്ടെത്തി.

News,Kerala,State,Idukki,Local-News,Child Abuse,Marriage,Minor girls,Minor wedding, Idukki: Child Marriage at Edamalakkudy


എന്നാല്‍ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങിയെന്നും സംഭവം സംബന്ധിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിക്ക് റിപോര്‍ട് നല്‍കിയതായും സാമൂഹിക ക്ഷേമ വകുപ്പ് താലൂക് തല ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News,Kerala,State,Idukki,Local-News,Child Abuse,Marriage,Minor girls,Minor wedding, Idukki: Child Marriage at Edamalakkudy

Post a Comment