Follow KVARTHA on Google news Follow Us!
ad

Pathaan' | 'വീട്ടിലെ കുളിമുറിയില്‍ കയറി കരയുമായിരുന്നു; പരാജയങ്ങള്‍ കൂടുതല്‍ ചിന്തിപ്പിച്ചു, മികച്ചത് നല്‍കാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കും, പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോകുമ്പോള്‍ ഉത്തരവാദിത്തവും കുറ്റബോധവും തോന്നുമെന്നും നടന്‍ ശാറൂഖ് ഖാന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Bollywood,Sharukh Khan,Media,National,Cinema,Entertainment,
മുംബൈ: (www.kvartha.com) ഒരുകാലത്ത് ബോളിവുഡിലെ തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന നടന്‍ ശാറൂഖ് ഖാന് പ്രതീക്ഷിക്കാതെ തന്റെ സിനിമാ ജീവിതത്തില്‍ തുടര്‍ചയായി തിരിച്ചടി നേരിട്ടിരുന്നു. അത് താരത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. മാനസികമായി ഏറെ തളര്‍ത്തിയിരുന്നു.

2017ലും 2018ലും ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സീറോയും ജബ് ഹാരി മെറ്റ് സേജലും ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. ഈ പരാജയത്തില്‍ നിന്നെല്ലാം താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കയാണ് പത്താന്‍ എന്ന ചിത്രത്തിലൂടെ. അഞ്ചുവര്‍ഷത്തിനുശേഷമാണ് ഒരു ശാറൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ എത്തുന്നത്. അത് പ്രേക്ഷകര്‍ ഇരുകൈകളോടും സ്വീകരിക്കുക തന്നെ ചെയ്തു.

'I have a specific Bathroom where I ‘Cried’ for hours': SRK faced a tough time after Zero, Mumbai, News, Bollywood, Sharukh Khan, Media, National, Cinema, Entertainment

സിനിമയിലെ പരാജയങ്ങള്‍ താന്‍ എങ്ങനെ തരണം ചെയ്തു എന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ താരം. പത്താന്‍ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് താരം തന്റെ മനസ്സുതുറന്നത്. പരാജയത്തെ നേരിടാന്‍ എല്ലാവര്‍ക്കും വ്യത്യസ്ത രീതികളുണ്ടെന്നും പരാജയങ്ങള്‍ തന്നെ കൂടുതല്‍ ചിന്തിപ്പിച്ചുവെന്നുമാണ് താരം പറയുന്നത്.

പരാജയത്തെ നേരിടാന്‍ എല്ലാവര്‍ക്കും വ്യത്യസ്ത രീതികളുണ്ട്. എന്റെ വീട്ടില്‍ ഒരു പ്രത്യേക കുളിമുറിയുണ്ട്. ഞാന്‍ അവിടെയിരുന്നു കരയുമെന്ന് എല്ലാവര്‍ക്കും അറിയാം. ഞയറാഴ്ച സിനിമ പരാജയപ്പെട്ടാല്‍ തിങ്കളാഴ്ച മികച്ചത് നല്‍കാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കും. എന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോകുമ്പോള്‍ ഉത്തരവാദിത്തവും കുറ്റബോധവും തോന്നും.

ആളുകളെ നിരാശപ്പെടുത്തിയതില്‍ ഉത്തരവാദിത്തമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സിനിമയ്ക്ക് പിന്നില്‍ നൂറ് കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ജീവിതവും സിനിമയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. പ്രേക്ഷകരെ നിരാശപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നു. ഞങ്ങള്‍ എല്ലാവരും പരമാവധി പരിശ്രമിച്ചു. വീണ്ടും പരിശ്രമിക്കും', താരം പറഞ്ഞു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിലൂടെ തിരിച്ചുവരവ് നടത്തിയ ശാറൂഖ് ഖാന്‍ ഇപ്പോള്‍ അത് ശരിക്കും ആസ്വദിക്കുകയാണ്. പത്താന്‍ ഇതുവരെയുള്ള ബോക്‌സോഫീസ് റെകോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Keywords: 'I have a specific Bathroom where I ‘Cried’ for hours': SRK faced a tough time after Zero, Mumbai, News, Bollywood, Sharukh Khan, Media, National, Cinema, Entertainment.

Post a Comment