Follow KVARTHA on Google news Follow Us!
ad

Catches fire | കൊല്ലം പന്മനയില്‍ വഞ്ചിവീടിന് തീപിടിച്ചു; വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Kollam,News,Fire,Foreigners,Travel & Tourism,Kerala,
കൊല്ലം: (www.kvartha.com) കൊല്ലം ചവറ പന്മനയ്ക്ക് അടുത്ത് വഞ്ചിവീടിന് തീപിടിച്ചു. പന്മന കൊട്ടാരത്തിന്‍കടവില്‍ കൊല്ലം ആലപ്പുഴ ദേശീയ ജലപാതയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വഞ്ചിവീടിന് തീപിടിച്ചത്. സംഭവസമയത്ത് ജര്‍മന്‍ സ്വദേശികളായ മൂന്നുപേര്‍ ആലപ്പുഴയില്‍നിന്ന് വര്‍ക്കലയ്ക്കുള്ള യാത്രയില്‍ കൊല്ലത്ത് ഇറങ്ങാന്‍ ഇരിക്കുകയായിരുന്നു.

ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുന്‍പ് തന്നെ വഞ്ചിവീട്ടില്‍നിന്ന് വള്ളത്തില്‍ രക്ഷപ്പെടുത്തി. റിചാര്‍ഡ്, ആന്‍ഡ്രിയാസ്, വാലെന്റെ എന്നിവരാണ് വഞ്ചിവീട്ടില്‍ ഉണ്ടായിരുന്ന വിദേശികള്‍. വള്ളത്തില്‍ ഇവരെ കരയ്‌ക്കെത്തിച്ചതിനുപിന്നാലെ വഞ്ചിവീട് ആളിക്കത്തുകയായിരുന്നു.

 
Houseboat catches fire; five people including three tourists rescued, Kollam, News, Fire, Foreigners, Travel & Tourism, Kerala.


കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎല്‍ എന്നിവിടങ്ങളിലെ അഗ്‌നിശമനാ യൂനിറ്റ് സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചതിനുശേഷമാണു തീയണച്ചത്. വഞ്ചിവീട് പൂണമായും കത്തിപ്പോയി. കടത്തുകടവായതിനാല്‍ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. കൊല്ലത്ത് ഇറങ്ങിയശേഷം കാര്‍ മാര്‍ഗം വര്‍ക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം.

Keywords: Houseboat catches fire; five people including three tourists rescued, Kollam, News, Fire, Foreigners, Travel & Tourism, Kerala.

Post a Comment