Resignation | വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി എന്ന് വനിതാ കോചിന്റെ പരാതി; കായിക മന്ത്രി രാജിവച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി എന്ന വനിതാ കോചിന്റെ പരാതിയില്‍ ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവച്ചു. 

ജൂനിയര്‍ അത്ലറ്റിക്‌സ് വനിതാ കോചിന്റെ പരാതിയില്‍ ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍ ദേശീയ ഹോകി താരം കൂടിയായ ഹരിയാന കായിക മന്ത്രി സന്ദീപ് സിങിന്റെ രാജി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ പാര്‍ടിയായ ഇന്‍ഡ്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐഎന്‍എല്‍ഡി) ഓഫിസില്‍ വാര്‍ത്താസമ്മേളനം നടത്തിയ പരാതിക്കാരി മനോഹര്‍ ലാല്‍ ഖടര്‍ സര്‍കാര്‍ ആരോപണ വിധേയനായ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തനിക്ക് സുരക്ഷയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആരോപണം ഇങ്ങനെ:

Resignation | വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി എന്ന് വനിതാ കോചിന്റെ പരാതി; കായിക മന്ത്രി രാജിവച്ചു

ജിമില്‍ വച്ചാണ് സന്ദീപ് സിങ്ങിനെ ആദ്യമായി കണ്ടത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടു. പിന്നീട് നേരിട്ടു കാണണമെന്ന് നിര്‍ബന്ധിച്ചു. ദേശീയ ഗെയിംസ് സര്‍ടിഫികറ്റിലെ ചില അനിശ്ചിതത്വങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടുകാണണമെന്നും പറഞ്ഞു. 

തുടര്‍ന്ന് ചില രേഖകളുമായി മന്ത്രിയുടെ ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് മന്ത്രി ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതിക്കാരിയുടെ ആരോപണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു.

കുരുക്ഷേത്രയിലെ പെഹോവയില്‍ നിന്നുള്ള സിറ്റിങ് ബിജെപി എംഎല്‍എയായ സന്ദീപ് സിങ്, ഇന്‍ഡ്യന്‍ ദേശീയ ഹോകി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദോസഞ്ജിന്റെ 2018-ല്‍ പുറത്തിറങ്ങിയ 'സൂര്‍മ' എന്ന ചിത്രം സന്ദീപ് സിങ്ങിനെ കുറിച്ചുള്ള ബയോപിക് ആണ്. എംടിവി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികര്‍ത്താവ് കൂടിയായിരുന്നു സന്ദീപ് സിങ്.

Keywords: Haryana Minister Quits Over Harassment Case, Denies Charge, New Delhi, News, Resignation, Minister, Hockey, Allegation, Complaint, Police, Press meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia