Follow KVARTHA on Google news Follow Us!
ad

Died | വൃദ്ധ ദമ്പതികളെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയ സംഭവം; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

Haripad: An elderly couple was found to be poisoned the husband also died after wife#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹരിപ്പാട്: (www.kvartha.com) വിഷം ഉളളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ വൃദ്ധ ദമ്പതികളില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തില്‍ വീട്ടില്‍ കെ പുരുഷന്‍ (78) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി (മണി-68) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു. കാരണം വ്യക്തമല്ലെങ്കിലും ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് ഛര്‍ദിക്കുന്ന ശബ്ദം കേട്ട് മകന്‍ ചെന്ന് നോക്കിയത്. അപ്പോഴേക്കും ഇരുവരും അവശനിലയില്‍ ആയിരുന്നുവെന്നും ഛര്‍ദിക്ക് നിറ വ്യത്യാസം കണ്ടതോടെ വിഷമാണെന്ന സംശയം തോന്നിയെന്നും മകന്‍ പറഞ്ഞു.  

News,Kerala,State,Local-News,Death,Health,hospital,Treatment,Couples, Haripad: An elderly couple was found to be poisoned the husband also died after wife


ഉടന്‍ തന്നെ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രഞ്ജിനി അന്നു രാത്രി തന്നെ മരിച്ചു. ചികിത്സയിലായിരുന്ന പുരുഷന്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. മക്കള്‍: പി രജീഷ്, പി ജ്ഞാനേഷ്. മരുമക്കള്‍: വിദ്യ, എസ് ദീപ.


Keywords: News,Kerala,State,Local-News,Death,Health,hospital,Treatment,Couples, Haripad: An elderly couple was found to be poisoned the husband also died after wife

Post a Comment