സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ ഗാര്‍ഡന്റെയും പേരുമാറ്റാന്‍ രാഷ്ട്രപതി ഭവന്‍ തീരുമാനിച്ചത്.
ബ്രിടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്‍, നോര്‍ത്, സൗത് ബ്ലോകുകള്‍, പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂഡെല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ശാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച കശ്മീര്‍ ഉദ്യാനത്തിനു സമാനമായ രീതിയില്‍ നിര്‍മിച്ചതിനാലാണ് മുഗള്‍ ഗാര്‍ഡന്‍ എന്ന പേരുനല്‍കിയത്. ജനുവരി 31 മുതല്‍ മാര്‍ച് 26 വരെ സാധാരണക്കാര്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നുകൊടുക്കും.
Keywords: Govt renames Delhi's Mughal Gardens to 'Amrit Udyan', New Delhi, News, Garden, Parliament, National.