Follow KVARTHA on Google news Follow Us!
ad

Controversy | ചിന്ത ജെറോമിന്റെ പി എച് ഡി വിവാദം രാഷ്ട്രീയ വത്കരിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thrissur,News,Politics,Researchers,Controversy,Politics,Governor,Kerala,
തൃശൂര്‍: (www.kvartha.com) ചിന്ത ജെറോമിന്റെ പി എച് ഡി തിസീസിലെ തെറ്റ് സംബന്ധിച്ച പ്രശ്‌നം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രതികരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാഷ്ട്രീയക്കാരല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ആരോഗ്യ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.

Governor About Chinta Jerome's Controversy, Thrissur, News, Politics, Researchers, Controversy, Politics, Governor, Kerala

ഗവേഷണ പ്രബന്ധത്തില്‍ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചിന്ത ജെറോം രംഗത്തെത്തുകയും ചെയ്തിരുന്നു. സാന്ദര്‍ഭികമായ പിഴവാണ് സംഭവിച്ചതെന്നും നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും ചിന്ത ഇടുക്കി ചെറുതോണിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോള്‍ പിഴവ് തിരുത്തും.

ഇതുസംബന്ധിച്ച് തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍, കോപ്പിയടിച്ചിട്ടില്ല. മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ല. ചെറിയ തെറ്റിനെ പര്‍വതീകരിച്ച് കാണിക്കുകയാണ് ചെയ്തത്. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവര്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞത്. സര്‍വകലാശാലയെ പഴിക്കേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ചിന്ത പറഞ്ഞു.

Keywords: Governor About Chinta Jerome's Controversy, Thrissur, News, Politics, Researchers, Controversy, Politics, Governor, Kerala.

Post a Comment