SWISS-TOWER 24/07/2023

Lost & Found | തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കളഞ്ഞു കിട്ടിയ ലാപ്‌ടോപും സ്വര്‍ണവും ഉടമസ്ഥന് കൈമാറി സര്‍കാര്‍ ഉദ്യോഗസ്ഥന്‍ മാതൃകയായി

 


ADVERTISEMENT

തലശേരി: (www.kvartha.com) തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കളഞ്ഞുകിട്ടിയലാപ് ടോപും, സ്വര്‍ണവും ഉടമസ്ഥന് തിരിച്ച് നല്‍കി കതിരൂര്‍ സ്വദേശിയുടെ മാതൃക. കതിരൂര്‍ ഗ്രാമപഞ്ചായതിലെ ജലപരിശോധന വിഭാഗം ഉദ്യോഗസ്ഥനായ സജിത് കുമാറിനാണ് ചൊവ്വാഴ്ച പുലര്‍ചെ ബാഗ് കളഞ്ഞുകിട്ടിയത്.

പുലര്‍ചെ റെയില്‍വെ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാനായി എത്തിയപ്പോഴാണ് ബാഗ് കളഞ്ഞുകിട്ടിയത്. ബാഗില്‍ ലാപ് ടോപും, സ്വര്‍ണവും, സര്‍ടിഫികറ്റുകളുമടങ്ങിയ ബാഗാണ് ലഭിച്ചത്. തുടര്‍ന്ന് ബാഗ് തലശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു.പരിശോധനയില്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സാജിദിന്റേതാണ് ബാഗെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വിവരമറിയിച്ചു.
Aster mims 04/11/2022

Lost & Found | തലശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കളഞ്ഞു കിട്ടിയ ലാപ്‌ടോപും സ്വര്‍ണവും ഉടമസ്ഥന് കൈമാറി സര്‍കാര്‍ ഉദ്യോഗസ്ഥന്‍ മാതൃകയായി

കോതമംഗലത്തെ കോളജിലേക്കുള്ള യാത്രാമധ്യേയായിരുന്നു സാജിദ്. തുടര്‍ന്ന്സ്റ്റേഷനിലെത്തിയ സാജിദിന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ റെയില്‍വേ എസ് ഐ രവിയുടെ സാന്നിധ്യത്തില്‍ സജിത് കുമാര്‍ ബാഗ് തിരിച്ചു നല്‍കി. ഇതിനിടെ റെയില്‍വേ സ്റ്റേഷനിലെ പാര്‍കിംഗ് സ്ഥലത്തു നിന്നും കളഞ്ഞുകിട്ടിയ പേഴ്‌സുമായി കോഴിക്കോട് സ്വദേശി ശിവാനന്ദനുമെത്തി.

തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ ഒട്ടേറെ രേഖകളടങ്ങിയതായിരുന്നു പേഴ്‌സ്. പെരിങ്ങാടി സ്വദേശി സലീമിന്റെതാണ്പേഴ്‌സ് എന്ന് തിരിച്ചറിഞ്ഞ റെയില്‍വേ പൊലീസ് ഇയാളെയും വിളിച്ചു വരുത്തി പേഴ്‌സ് കൈമാറി. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ശിവാനന്ദന്‍ നാലു വര്‍ഷമായി റെയില്‍വേ സ്റ്റേഷനിലെ പാര്‍കിംഗ് കേന്ദ്രത്തിലെ ജീവനക്കാരനാണ്.

Keywords: Government official set an example by handing over lost laptop and gold from Thalassery railway station to its owner, Thalassery, News, Laptop, Gold, Government-employees, Police, Railway, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia