Follow KVARTHA on Google news Follow Us!
ad

Pay Hike | കമ്പനികൾ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോൾ ഐടി സ്ഥാപനങ്ങളിലെ ഉന്നത ജീവനക്കാർക്ക് സന്തോഷിക്കാം! ഈ വർഷം 9.1% ശമ്പള വർധനവ് ലഭിക്കുമെന്ന് സർവേ റിപ്പോർട്ട്

Good News! Amid Layoffs, Senior Employees at IT Firms May Get 9.1% Pay Hike This Year#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com) അനവധി പേർക്ക് ജോലി നഷ്‌ടപ്പെടുന്ന ഈ സമയത്ത്, സിഇഒമാർ, സിഎക്സ്ഒകൾ, ഐടി എക്സിക്യൂട്ടീവുകൾ തുടങ്ങിയ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക്  ഈ വർഷം ശരാശരി 9.1 ശതമാനം ശമ്പള വർധനവ് ലഭിക്കുമെന്ന് സാമ്പത്തിക സേവന സ്ഥാപനമായ എഒൺ പിഎൽസി  പുറത്തിറക്കിയ പുതിയ സർവേ വ്യക്തമാക്കുന്നു. സീനിയർ എക്‌സിക്യൂട്ടീവുകളുടെ ശമ്പള വർധനവ് അവർ സ്ഥാപനത്തിന് നൽകുന്ന മൂല്യത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഓൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഹ്യൂമൻ ക്യാപിറ്റൽ സൊല്യൂഷൻസ്, ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ) നിതിൻ സേഥി പറഞ്ഞു.

ഏഒണിന്റെ 'എക്‌സിക്യുട്ടീവ് റിവാർഡ് സർവേ' അനുസരിച്ച്, മൂന്നിലൊന്ന് കമ്പനികൾ വൈവിധ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബോർഡ് ഓഫ് ഡയറക്‌ടർമാരിലും സീനിയർ മാനേജ്‌മെന്റ് തസ്തികകളിലുമാണ്  സർവേ നടത്തിയത്. 25-ലധികം വ്യവസായങ്ങളിലെ 519 കമ്പനികളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

News,National,New Delhi,Survey,Salary,Labours, Good News! Amid Layoffs, Senior Employees at IT Firms May Get 9.1% Pay Hike This Year


ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഐടി സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പള വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് എഒൺ ഇന്ത്യയുടെ എക്സിക്യൂട്ടീവ് കോമ്പൻസേഷൻ ആൻഡ് ഗവേണൻസ് പ്രാക്ടീസ് ഡയറക്ടർ പ്രിതീഷ് ഗാന്ധി പറഞ്ഞു. കൂടാതെ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖലയിലും ന്യായമായ വർധനവ് ഉണ്ടാകാം. പഠനത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ സിഇഒയുടെ ശരാശരി ശമ്പളം  21% വർധിച്ചതായി വെളിപ്പെടുത്തി. 2020, 2021, 2022 വർഷങ്ങളിൽ ഇത് യഥാക്രമം 5.1%, 7.9%, 9.7% എന്നിങ്ങനെ ഉയർന്നു.

മികച്ച 30 ബിഎസ്ഇ കമ്പനികളിലെ സിഇഒമാർക്ക് 176 ശതമാനം ദീർഘകാല ഇൻസെന്റീവ് (LTI) നൽകിയതായി പഠനം കണ്ടെത്തി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ തുടങ്ങിയ മറ്റ് സി-ലെവൽ എക്സിക്യൂട്ടീവുകൾക്ക് ഇത് 103 ശതമാനമാണെന്നും സർവേ വ്യക്തമാക്കുന്നു.

Keywords: News,National,New Delhi,Survey,Salary,Labours, Good News! Amid Layoffs, Senior Employees at IT Firms May Get 9.1% Pay Hike This Year

Post a Comment