മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങളുടെ സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. മസ്ഖറ്റില്‍ നിന്നും എത്തിയ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയില്‍ നിന്നും വിപണിയില്‍ 24,92,802 ലക്ഷം രൂപ വിലമതിക്കുന്ന 500 ഗ്രാം സ്വര്‍ണവും, ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നസീദില്‍ നിന്നും 45,43,913 ലക്ഷം രൂപ വിലമതിക്കുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
പരിശോധനയില്‍ അസി. കമീഷണര്‍ ഇ വി ശിവരാമന്‍, സുപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്പെക്ടര്‍മാരായ റാംലാല്‍, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവര്‍ പങ്കെടുത്തു.
Keywords: Gold smuggling at Kannur airport; 2 persons including woman arrested, Kannur Airport, Kannur, News, Gold, Smuggling, Arrested, Customs, Kerala.