വയനാട്: (www.kvartha.com) മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചെവ്വാഴ്ച വൈകുന്നേരം നാലിന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും.
തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്പതികളുടെ മകനാണ്. ഏറെക്കാലമായി വയനാട്ടിലാണ് താമസം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.
2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തിരഞ്ഞെടുപ്പ് കമിഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറ്റിങ്ങല്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു.
Keywords: News,Kerala,State,Wayanad,Death,Obituary,Election Commission,Politics, Funeral, Former State Election Commissioner N Mohandas Passed Away