Follow KVARTHA on Google news Follow Us!
ad

Notice | ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ വീട്ടില്‍ ജപ്തി നോടീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Player,Bank,Notice,Allegation,Complaint,Kerala,
കോഴിക്കോട്: (www.kvartha.com) ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ വീട്ടില്‍ ജപ്തി നോടീസ് പതിച്ചു. 16 ലക്ഷം രൂപ രണ്ടു മാസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് കാനറ ബാങ്കിന്റെ ജപ്തി നോട്ടീസില്‍ പറയുന്നത്.

റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്നയിലെ ഫ് ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Foreclosure notice on deceased basketball player's house, Kozhikode, News, Player, Bank, Notice, Allegation, Complaint, Kerala

കോര്‍ടില്‍ ഒറ്റക്ക് പരിശീലനത്തിനെത്താന്‍ ലിതാരയെ കോച് നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും കൊല്‍തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതിന് ലിതാര ഇയാളെ മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കോച് രവി സിങിനെതിരെ ബന്ധുക്കള്‍ പട്‌ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Keywords: Foreclosure notice on deceased basketball player's house, Kozhikode, News, Player, Bank, Notice, Allegation, Complaint, Kerala.

Post a Comment