Bribe | 'രണ്ട് ലോഡ് മണ്ണ് കടത്താന്‍ 500 രൂപ പോര'; എസ്‌ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണത്തിന് ഉത്തരവിട്ടു
Jan 2, 2023, 15:34 IST
കൊച്ചി: (www.kvartha.com) മണ്ണ് കടത്താന്‍ എസ്‌ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ട് ലോഡ് മണ്ണിന് 500 രൂപ പോരെന്ന് പറയുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.
വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. റിപോര്‍ട് എറണാകുളം റേഞ്ച് ഡിഐജിക്ക് കൈമാറും.
അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബൈജുക്കുട്ടന്‍ പട്രോളിങ് വാഹനത്തിലിരുന്ന് കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാലടി സ്വദേശിയായ മണ്ണ് കടത്തുകേസ് പ്രതിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാള്‍തന്നെ കൈക്കൂലി നല്‍കുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ് വിവരം.
500ന്റെ നോട് കയ്യില്‍ വച്ചുകൊണ്ട് ഇത് മതിയാകില്ലെന്നാണ് പൊലീസുകാരന്റെ വാദം. പിന്നാലെ ഒരു 500 രൂപ കൂടി നല്‍കുന്നു. ലോഡ് പിടിച്ചതിനുശേഷം പറഞ്ഞിട്ട് കാര്യമില്ലെന്ന് പൊലീസുകാരന്റെ വക ഒരു ഉപദേശവുമുണ്ട്.
കഴിഞ്ഞ ദിവസം സ്ഥിരം കുറ്റവാളികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളുടെ വീട്ടിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഗ്രേഡ് എസ്‌ഐ ബൈജുക്കുട്ടന്‍ കാലടി സ്റ്റേഷനിലായിരുന്ന സമയത്ത് നടന്ന സംഭവമാണെന്നാണ് നിഗമനം.
Keywords: News,Kerala,State,Kochi,Video,Social-Media,Police,Bribe Scam,Enquiry,Top-Headlines, Footage of Ayyambuzha SI Byjukuttan accepting bribe is out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.